വത്തിക്കാൻ: യേശുക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത. കൊവിഡ് മൂലം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയിൽ ഇത്തവണ 200 വിശ്വാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്. ഉയർത്തെഴുന്നേൽപ് പുതിയ ചരിത്രത്തിന്റെ പിറവിയും പ്രതീക്ഷയുടെ പുനർജന്മവുമാണെന്ന് പോപ് ഫ്രാൻസിസ് പറഞ്ഞു. ഈസ്റ്റർ നൽകുന്ന പുതുജീവൻ തകർന്ന ഹൃദയങ്ങളിൽ നിന്ന് മനോഹര ശിൽപങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളിൽ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്നും മാർപാപ്പ പറഞ്ഞു.