കണ്ണൂർ: വാർത്താസമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയത് വിടവാങ്ങൽ പ്രസംഗമാണെന്നും അദ്ദേഹത്തിന്റെ ശരീരഭാഷയിലും വാക്കുകളിലും നിരാശയാണ് കണ്ടതെന്നും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തെ ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറിയടിക്കുമെന്നും അക്കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിഭാഗീയതയുടെ തുറന്ന് പറച്ചില്‍കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളെന്നും കെപിസിസി അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി നെഞ്ചത്തടിച്ച് നിലവിളിച്ചു. ഈ പട്ടിണി പാവങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. കോവിഡ് പ്രതിരോധത്തിനിടയിലും ലോകത്തിന് മുന്നില്‍ കേരളത്തെ അപമാനിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു.
ക്യാപ്റ്റന്‍ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോള്‍മുഖ്യമന്ത്രി. ക്യാപ്റ്റന്‍ വിളി അണികളില്‍ നിന്ന് ആവേശത്തില്‍ ഉയര്‍ന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. അത് പിആര്‍ ഏജന്‍സികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ഇത്തരത്തില്‍ പിആര്‍ ഏജന്‍സികള്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റന്‍ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവര്‍ത്തകരെക്കൊ ണ്ടും ഏറ്റുവിളിപ്പിക്കും. അത് പിണറായി നന്നായി ആസ്വദിച്ചു. മുല്ലപ്പള്ളി വിമർശിച്ചു.