ha

അ​മ്മാ​ൻ​:​ ​ജോ​ർ​ദാ​നി​ൽ​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​അ​ട്ടി​മ​റി​യ്ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ​മു​ൻ​ ​കി​രീ​ടാ​വ​കാ​ശി​യാ​യ​ ​രാ​ജ​കു​മാ​ര​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ത​ട​വി​ൽ.​ ​ജോ​ർ​ദാ​ൻ​ ​ഭ​ര​ണാ​ധി​കാ​രി​യാ​യ​ ​അ​ർ​ദ്ധ​ ​സ​ഹോ​ദ​ര​ൻ​ ​അ​ബ്ദു​ള്ള​ ​രാ​ജാ​വ് ​ര​ണ്ടാ​മ​നെ​ ​പു​റ​ത്താ​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ​ ​ഹം​സ​ ​ബി​ൻ​ ​ഹു​സൈ​ൻ​ ​രാ​ജ​കു​മാ​ര​ൻ പ​ങ്കാ​ളി​യാ​യെ​ന്നാ​രോ​പി​ച്ചാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​വീ​ട്ടു​ ​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.​ 2004​ൽ​ ​അ​ബ്ദു​ല്ല​ ​അ​ധി​കാ​രം​ ​ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണു​ ​ഹം​സ​യു​മാ​യു​ള്ള​ ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ലു​ണ്ടാ​യ​ത്.
അ​മേ​രി​ക്ക​യു​ടെ​ ​സ​ഖ്യ​രാ​ജ്യ​മാ​ണ് ​ജോ​ർ​ദാ​ൻ.​ ​അ​ന്ത​രി​ച്ച​ ​ഹു​സൈ​ൻ​ ​രാ​ജാ​വി​ന്റെ​യും​ ​അ​മേ​രി​ക്ക​ൻ​ ​വം​ശ​ജ​യാ​യ​ ​നാ​ലാ​മ​ത്തെ​ ​പ​ത്നി​ ​നൂ​ർ​ ​രാ​ജ്ഞി​യു​ടെ​യും​ ​മൂ​ത്ത​ ​മ​കനായ ഹം​സ​ ​രാ​ജ​കു​മാ​ര​നെ​ ​അ​മ്മാ​ൻ​ ​പാ​ല​സി​ലാ​ണ് ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​രാ​ജ​കൊ​ട്ടാ​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ ​ക​ട​ക്കാ​ൻ​ ​ഇ​ദ്ദേ​ഹ​ത്തി​ന് ​അ​നു​വാ​ദ​മി​ല്ല.​ ​അ​ട്ടി​മ​റി​ ​ശ്ര​മ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​രു​പ​തോ​ളം​ ​പേ​ർ​ ​അ​റ​സ്റ്റി​ലാ​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​രാ​ജ്യ​ത്തി​ന്റെ​ ​സു​ര​ക്ഷ​യ്ക്കും​ ​സ്ഥി​ര​ത​യ്ക്കും​ ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​യ​തി​നാ​ണ് ​രാ​ജ​കു​മാ​ര​നു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കൂ​ടു​ത​ൽ​ ​അ​റ​സ്റ്റു​ക​ൾ​ക്കു​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ​ഇ​ന്റ​ലി​ജ​ൻ​സ് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്.​ ​ഹം​സ​യെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യാ​ത്ര​ക​ളും​ ​മ​റ്റും​ ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കു​ക​യാ​ണു​ ​ചെ​യ്തി​ട്ടു​ള്ള​തെ​ന്നും​ ​ജോ​ർ​ദാ​നി​യ​ൻ​ ​ആം​ഡ് ​ഫോ​ഴ്‍​സ് ​പ്ര​സ്താ​വ​ന​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ട്ടി​മ​റി​ ​നീ​ക്ക​ത്തി​നു​ ​വി​ദേ​ശ​ ​സ​ഹാ​യം​ ​ല​ഭി​ച്ചെ​ന്നും​ ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു.​ ​അ​മേ​രി​ക്ക​യു​ടെ​ ​ഭീ​ക​ര​വി​രു​ദ്ധ​ ​നീ​ക്ക​ങ്ങ​ൾ​ക്ക് ​സു​പ്ര​ധാ​ന​ ​പ​ങ്കാ​ളി​യാ​യി​ ​നി​ല​കൊ​ള്ളു​ന്ന​ ​ജോ​ർ​ദാ​നി​ലെ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ൾ​ ​ജോ​ ​ബൈ​ഡ​ൻ​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ഞാ​ൻ​ ​തെ​റ്റൊ​ന്നും​ ​ചെ​യ്തി​ട്ടി​ല്ല.​ ​രാ​ജ്യ​ത്തെ​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​സം​സാ​രി​ക്കു​ന്ന​ ​ത​ന്നെ​ ​നി​ശ​ബ്ദ​നാ​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണു​ ​ന​ട​ക്കു​ന്ന​ത്

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. രാജ്യത്തെ അഴിമതിക്കെതിരെ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നത് .എനിക്കു പുറത്തേക്കു പോകാനാവില്ല. ജനങ്ങളെ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല. സർക്കാരിനും രാജാവിനും എതിരായി വിമർശനം ഉന്നയിക്കുന്നതാണു ഇതിനെല്ലാം കാരണം’–

ശനിയാഴ്ച പുറത്തുവിട്ട വിഡിയോയിൽ ഹംസ പറഞ്ഞത്