ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. . മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ്ധ സംഘത്തെ അയക്കുന്നത്.
പരിശോധന നിരക്ക് ഉയർത്താനും, ആശുപത്രികളിൽ കൂടുതൽ സംവിധാനമൊരുക്കാനും, കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം കൂട്ടാനും യോഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്ക് കൂടിയാണ് കൊവിഡ് ബാധിച്ചത് 513 പേർ മരിച്ചു. സർക്കാർ കണക്കനുസരിച്ച് ഇതുവരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ്ബാധിച്ച് മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.