paruvamma

കൊച്ചി: ഇടതുപക്ഷ മുന്നണിയുടെ 'ഉറപ്പാണ് ഭക്ഷ്യസുരക്ഷ' എന്ന ക്യാംപെയിനിന്റെ പോസ്റ്ററിന്റെ ഭാഗമായ പാറുവമ്മ തനിക്ക് റേഷൻ ലഭിച്ചില്ലെന്ന് പറയുന്ന വീഡിയോ കോൺഗ്രസ് എംപി ഹൈബി ഈഡൻ പങ്കുവച്ചത് ഇന്നലെ വാർത്തയായിരുന്നു. ഇത് വ്യാപകമായി യുഡിഎഫ്/കോൺഗ്രസ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും മറ്റും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

എന്നാൽ ഈ വീഡിയോ വ്യാജമായി ചിത്രീകരിച്ചതാണെന്ന് പറഞ്ഞുകൊണ്ട് പാറുവമ്മയുടെ കുടുംബം ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്. തന്റെ അമ്മൂമ്മയെ ഭീഷണിപ്പെടുത്തിയാണോ വീഡിയോ ചിത്രീകരിച്ചതെന്നും തങ്ങൾ വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് വീഡിയോ ഷൂട്ട് ചെയ്തതെന്നും പറഞ്ഞുകൊണ്ട് പാറുവമ്മയുടെ ചെറുമകളായ റിതികയാണ് ഇപ്പോൾ ഫേസ്ബുക്ക് വീഡിയോ വഴി രംഗത്ത് വന്നിരിക്കുന്നത്.

തന്റെ അമ്മൂമ്മയുടെ റേഷൻ കാർഡിൽ അവരുടെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നും അത് പതിയാതെ റേഷനോ കിറ്റോ കൊടുക്കാൻ കഴിയില്ലല്ലോ എന്നും റിതിക ചോദിക്കുന്നുണ്ട്. എന്ത് പരിശോധന നടത്തിയിട്ടാണ് എംപി ഈ വീഡിയോ ഷെയർ ചെയ്തതെന്നും ഇക്കാര്യത്തിൽ ഹൈബി ഈഡൻ മാപ്പ് പറയണമെന്നും റിതിക ആവശ്യപെടുന്നു. പാറുവമ്മയ്ക്ക് റേഷന്‍ ലഭിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്.

വീഡിയോ ചുവടെ: