തിരുവനന്തപുരം : കൊവിഡിനെ തുടർന്ന് കൊട്ടികലാശം ഒഴിവാക്കിയെങ്കിലും ആവേശം ഒട്ടുചേരാതെ എൽ..ഡി..എഫ്, യു.ഡി.എഫ് , എൻ.ഡി.എ മുന്നണികളുടെ പരസ്യപ്രചാരണത്തിന് സമാപനമായി..ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്ന് രാത്രി ഏഴിന് പരിസമാപ്തി ആയത്. പ്രചാരണത്തിന്റെഎല്ലാ ആവേശവും നിറച്ച് സംസ്ഥാനത്ത് എല്ലായിടത്തും റോഡ്‌ഷോയും റാലികളും നടന്നു..
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴക്കോടും നേമത്തുംകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും റോഡ് ഷോകളിൽ പങ്കെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്.
കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി കോഴക്കോട്ട് റോഡ് ഷോയിൽ പങ്കെടുത്തു. കോഴിക്കോട് നോർത്ത്, കോഴക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പമാണ് രാഹുൽ റോഡ് ഷോ നടത്തിയത്. നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയിൽ പങ്കെടുത്തു..
ബി.ജെ.പി സ്ഥാനാർത്ഥി വി.വി. രാജേഷ് വട്ടിയൂർക്കാവിലും തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ റോഡ്ഷോയോട് കൂടിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. താമരരൂപത്തിൽ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലേറിയായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ റോഡ് ഷോ. ബി.ജെപിയുടെ എ പ്ലസ് മണ്ഡലമായ ത്യപ്പൂണിത്തുറയിൽ റോഡ് ഷോ നടത്തിയാണ് സ്ഥാനാർഥി ഡോ. കെ.എസ് രാധാകൃഷ്ണൻ കൊട്ടിക്കലാശം നടത്തിയത്. അവസാന മണിക്കൂറിൽ റോഡിൽ പ്രവർത്തകർക്കൊപ്പം നടന്നു വോട്ടു തേടുകയായിരുന്നു ഒല്ലൂരിലെ ബി..ജെ.പി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. ജെ ആർ പദ്മകുമാറിന് വേണ്ടി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ റോഡ് ഷോയിൽ പങ്കെടുത്തു.