മുംബയ് : ആസ്‌ട്രേലിയയിൽ അവിശ്വസനീയ പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റർമാർക്ക് വാഗ്ദാനം ചെയ്ത സമ്മാനമായ ഥാർ എസ്.യു.വി കൈമാറി മഹീന്ദ്ര ഗ്രൂപ്പ് .ബൗളർമാരായ ടി.നടരാജനും ശാർദൂൽ താക്കൂറും വാഹനം ഏറ്റുവാങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശപ്പിച്ചു. മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്‌നി എന്നിവർക്കു കൂടി സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.നടരാജന് ചുവപ്പ് നിറത്തിലും ശാർദൂലിന് ചാര നിറത്തിലുമുള്ള വാഹനമാണ് ലഭിച്ചത്.