arrest

ദുബായ്: അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വിവസ്ത്രരായി നിന്ന് ശരീര പ്രദർശനം നടത്തിയ ഒരു സംഘം സ്ത്രീകളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് മറീന അപ്പാര്‍ട്ട്‌മെന്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചതിനെ നടപടി.

യു.എ.ഇയുടെ സംസ്‌കാരത്തിനും മൂല്യങ്ങൾക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇവർക്കെതിരെ ക്രിമിനൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും ദുബായ് പൊലീസ് അറിയിച്ചു. ആഭാസകരമായ പ്രവൃത്തികൾ ചെയ്താൽ ആറു മാസം വരെ തടവും 5000 ദിർഹം വരെ പിഴയുമാണ് ദുബായിൽ ശിക്ഷ. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവർക്കും അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തുവർക്കുമെതിരേയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്നത് തടവ്ശിക്ഷയും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.