covid

മസ്‌കറ്റ്: ഒമാനിൽ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്നും വ്യാപനം ശക്തമായേക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഒമാനിൽ രാത്രികാല കർഫ്യൂ തുടരുകയാണ്. മാർച്ച് 28 ന് ആരംഭിച്ച രാത്രികാല യാത്രാ വിലക്ക് എട്ടിന് അവസാനിക്കും. അതേസമയം, രാജ്യത്ത് മുഴുവൻ കായിക പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ സുപ്രീം കമ്മിറ്റി തീരുമാനമായി.