suresh-gopi

തൃശൂർ: താൻ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ നടനും എംപിയും എൻഡിഎയുടെ തൃശൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

'നന്ദി എന്നുപറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ'-എന്നും അദ്ദേഹം ചോദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം നടത്തിയ ഏതാനും പരാമർശങ്ങളും പ്രതികരണങ്ങളും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി.

ബിജെപി സ്ഥാനാർത്ഥിയില്ലാത്ത ഗുരുവായൂരിൽ ജനങ്ങൾ ഒന്നുകിൽ നോട്ടയ്ക്കോ അല്ലെങ്കിൽ യുഡിഎഫ്/മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദറിനോ വോട്ട് നൽകണം എന്ന സുരേഷ് ഗോപിയുടെ പരാമർശം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.