bike

മലയിൻകീഴ് : അരുവിപ്പുറം ആറ്റിൽ കുളിക്കാനെത്തിയ വരെ ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിൽ വിളപ്പിൽ അരുവിപ്പുറം ഉളയിൽ കട്ടയ്ക്കാൽ വീട്ടിൽ ആർ. രതീഷ്(36), പൊറ്റയിൽ ഈഴക്കോട് ഓങ്കാരം വീട്ടിൽ സി. അരുൺ(37) എന്നിവരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നരം വിട്ടിയം നന്ദനത്തിൽ വൈശാഖ, സുഹൃത്ത് സെന്തിൽ എന്നിവർ വന്ന ബൈക്കാണ് കത്തിച്ചത്. ആറ്റിൽ കുളിയ്ക്കുന്നതിനിടെ മദ്യപിക്കുന്നതുകണ്ട് എന്തോ പറഞ്ഞതാണ് ആക്രമണത്തിന് കാരണം. കുളികഴിഞ്ഞ് മടങ്ങൻ തുടങ്ങവേ യുവാക്കളെ തടഞ്ഞ് വെട്ടുകത്തി വീശി അകറ്റിയ ശേഷം വാഹനം കത്തിയ്ക്കുകയായിരുന്നുവെന്നാണ് വിളപ്പിൽശാല പൊലീസ് നൽകിയ വിവരം. എസ്.എച്ച്.ഒ സുരേഷ്‌കുമാർ, എസ്.ഐ. സരിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.