aadish

മാഹി:കൊട്ടിക്കലാശത്തിനിടെ തിരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒമ്പതു വയസ്സുകാരൻ ദാരുണമായി മരിച്ചു. മാഹി മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം സൈക്കിളിൽ പിന്തുടരുകയായിരുന്ന, മാഹി പൊലീസിലെ ഹോം ഗാർഡ് (സ്‌പെഷ്യൽ ബ്രാഞ്ച്) കൃഷ്ണ കൃപയിൽ വിശ്വലാലിന്റെ മകൻ ആദിഷ് ലാലാണ് മരിച്ചത്.

ഇന്നലെ സന്ധ്യക്ക് 6.15 ഓടെ വളവിൽ കടലോരത്തെ അയ്യപ്പ മഠത്തിന്നടുത്ത് വച്ചാണ് പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്.
അമ്മ: ദൃശ്യ. സഹോദരൻ: അലൻ ലാൽ.