കൊവിഡ്നും ലോക്ക്‌ഡൗണും ലോകമെങ്ങും സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിൽ വൻ മാറ്റമാണ് ഉണ്ടാക്കിയത്.. ജോലിയുടെ സ്വഭാവം തന്നെ ലോക്ക്‌ഡൗൺ മാറ്റി. വർക്ക് ഫ്രം ഹോം ആശയം സജീവമായതും ലോക്ക്‌ഡൗണിന്റെ വരവോടെയാണ്. വൻകിട സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും മീറ്റിംഗുകളും ഓൺലൈനിലൂടെയായി. ഇത്തരം ഓൺലൈൻ മീറ്റിംഗിനിടെ പറ്റുന്ന അബദ്ധങ്ങളും ചില്ലറയല്ല . ഒപ്പമുള്ളയാൾ വീഡിയോ കോളിലാണെന്നറിയാതെ കാമറയ്ക്ക മുന്നിൽ പ്രത്യക്ഷപ്പെടുന്ന പങ്കാളികളോ കുട്ടികളോ അല്ലെങ്കിൽ കാമറ ഓണാണെന്ന് തിരിച്ചറിയാതെയുള്ള സ്വകാര്യ നിമിഷങ്ങളോ പലപ്പോഴും വാർത്തയാകാറുണ്ട്
ഇത്തരത്തിൽ ഇത്തവണ അബദ്ധം പറ്റിയത് സൗത്ത് ആഫ്രിക്കൻ രാഷ്ട്രീയ നേതാവായ സൊലൈൽ എൻദേവുവിന് ആണ്. സൗത്ത് ആഫ്രിക്ക നാഷണൽ ഹൗസ് ഓഫ് ട്രെഡീഷണൽ നേതാവായ സൊലൈൽ. മാർച്ച് മുപ്പതിന് സൂം സെഷൻ വഴി ഒരു പാർലമെന്ററി മീറ്റിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സൊലൈലിന്റെ ഭാര്യ കാമറയ്ക്ക് മുന്നിൽ വന്നുപെട്ടത്. നഗ്നയായി ആയിരുന്നു. വീഡിയോ കോളിനിടെ ഭാര്യ കടന്നു വന്നത്. ഇരുപത്തിമൂന്നോളം പേരാണ് മീറ്റിംഗിൽ പങ്കെടുത്തത്. ഭാര്യയുടെ കടന്നുവരവ് എൻദേവുവിനെ നാണക്കേടിലാക്കുകയും ചെയ്തു.
കൊവിഡ് വൈറസിനെതിരെ പോരാടുന്നതിൽ ഈസ്റ്റേൺ കേപ്പ് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ആദ്യം അമ്പരന്ന് പോയ സൊലൈൽ, പിന്നീട് ദൗർഭാഗ്യകരമായ ആ സംഭവത്തിന് ഖേദം അറിയിക്കുകയും ചെയ്തു. ആ അബദ്ധത്തോടെ മീറ്റിംഗ് പകുതിവച്ച് അവസാനിപ്പിക്കുകയായിരുന്നു നേതാക്കൾ.