kiwi

ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമാണ് കിവി എന്ന വിദേശ ഫലം. കിവിയിൽ വിറ്റാമിൻ സി, കെ, ഇ, കോപ്പർ, ഫൈബർ, പൊട്ടാസ്യം, മഗ്നിഷ്യം, സിങ്ക്, അയൺ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. സ്ട്രോക്ക്, കിഡ്നി സ്റ്റോൺ എന്നിവ അകറ്റാൻ കിവി ഫലത്തിനാകും. എല്ലിന്റെയും പല്ലിന്റെയും ബലത്തിനും നല്ലതാണ്.

കിവിയിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്ക വികാസത്തിന് ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസങ്ങളിൽ കിവി ഫലം കഴിക്കുന്നതും ജ്യൂസ് രൂപത്തിൽ കുടിക്കുന്നതും നല്ലതാണ്.

മലബന്ധം അകറ്റുന്നതിനും ദഹന പ്രക്രിയ സുഗമമാക്കുന്നതിനും സഹായിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണ് കിവി. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിത്യേന കിവി ജ്യൂസ് ശീലമാക്കാം.