
തിരുവനന്തപുരം: ക്യാപ്ടൻ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ.പിണറായി വിജയൻ ക്യാപ്ടൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കപ്പിത്താനെപ്പോലെയാണ് അദ്ദേഹം നാടിനെ നയിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
കഴക്കൂട്ടത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് മണ്ഡലത്തിൽ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം രാഹുൽ ഗാന്ധിക്ക് കേരളത്തെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നും കടകംപള്ളി വിമർശിച്ചു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.