kummanam-rajasekharan

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ. ഗുജറാത്തിലും യു പിയിലും മുസ്ലീം വിഭാഗം വോട്ട് ചെയ്‌തത് ബി ജെ പിക്കാണ്. രാഹുൽ വന്ന് വോട്ട് ചോദിച്ചാലൊന്നും വോട്ടാവില്ലെന്നും കുമ്മനം പരിഹസിച്ചു.

തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെയാണ് വർഗീയവാദിയായി ചിത്രീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. നേമത്ത് മാർക്‌സിസ്റ്റ്-ബി ജെ പി രഹസ്യബന്ധമെന്ന യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ആരോപണം തളളിയ കുമ്മനം, നേമത്തേത് കോ-മാ സഖ്യം തന്നെയാണെന്നും ആവർത്തിച്ചു.

വട്ടിയൂർക്കാവിൽ തനിക്ക് സി പി എം വോട്ട് കിട്ടിയെന്നത് നേരത്തെ മുരളീധരൻ തന്നെ സമ്മതിച്ചതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.