ipl-srh

വീണ്ടുമൊരു ഐ.പി.എൽ കിരീടം കൊതിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

2016ലെ ഐ.പി.എൽ ചാമ്പ്യന്മാരായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്.അതിന് ശേഷം നടന്ന നാല് ടൂർണമെന്റുകളിലും പ്ളേ ഓഫിൽ കളിച്ചു.പക്ഷേ കിരീടം നേടാനായില്ല.2018ൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോൽക്കേണ്ടിവന്നു.മികച്ച കളിക്കാരും സ്ഥിരതയുള്ള പ്രകടനവുമാണ് സൺറൈസേഴ്സിന്റെ കൈമുതൽ.ആസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണറാണ് സൺറൈസേഴ്സിനെ നയിക്കുന്നത്.

ഉൾക്കരുത്ത്

ഡേവിഡ് വാർണർ,കേൻ വില്യംസൺ,ജോണി ബെയർസ്റ്റോ,ജാസൺ ഹോൾഡർ തുടങ്ങിയ പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളുടെ സാന്നിദ്ധ്യമാണ് ഏറ്റവും വലിയ മുതൽക്കൂട്ട്.

ഇന്ത്യൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ ആത്മവിശ്വാസവുമായാണ് ബെയർസ്റ്റോ എത്തുന്നത്.

കഴിഞ്ഞ സീസണിൽ ക്ളിക്കായ പേസർ നടരാജൻ ഇക്കുറി ഇന്ത്യൻ താരമായി മാറിയിരിക്കുന്നു.നട്ടുവിന്റെ യോർക്കറുകൾ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറും.

പരിക്കിൽ നിന്ന് മോചിതനായ ഭുവനേശ്വർ കുമാർ ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ സൺറൈസേഴ്സ് നിരയിലെ ഏറ്റവും കരുത്തനായ താരമായി ഇക്കുറിയുമുണ്ടാവും.

മറ്റ് പ്രധാന താരങ്ങൾ

മനീഷ് പാണ്ഡെ,കേദാർ യാദവ്,പ്രിയം ഗാർഗ്,അബ്ദുൽ സമദ്,മുഹമ്മദ് നബി,വിജയ്ശങ്കർ,സാഹ,മുജീബ് റഹ്മാൻ,ഖലീൽ അഹമ്മദ്,സിദ്ധാർത്ഥ് കൗൾ.

മലയാളിത്തിളക്കം

പേസർ ബേസിൽ തമ്പി ഇക്കുറിയും സൺറൈസേഴ്സ് സംഘത്തിനാെപ്പമുണ്ട്.

ത്രോഡൗണിനായി ഒരു മലയാളി

സൺറൈസേഴ്സിന്റെ പരിശീലക സംഘത്തിൽ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റായുള്ളത് തിരുവനന്തപുരം കരകുളം സ്വദേശി എസ്.അഖിലാണ്.കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രെയിനറായ അഖിൽ കർണാടക പ്രിമിയർ ലീഗിലും തമിഴ്നാട് പ്രിമിയർ ലീഗിലും ത്രോ ഡൗൺ സ്പെഷ്യലിസ്റ്റായിരുന്നു.

പരിശീലകൻ : ട്രെവോർ ബെയ്ലിസ്

ആദ്യ മത്സരം

ഏപ്രിൽ11

Vs കൊൽക്കത്ത