ദാമ്പത്യ ജീവിതം ആനന്ദകരമാക്കുന്നതിൽ സെക്‌സിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ലൈംഗിക ബന്ധത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങളും ദമ്പതിമാരെ അലട്ടാറുണ്ട്. അത്തരത്തിൽ ലൈറ്റ് ഓഫാക്കിയ ശേഷം മാത്രമേ ഭാര്യ സെക്‌സിന് സമ്മതിക്കുന്നുള്ളുവെന്നും, ഇതിന് പരിഹാരം കാണാനും സെക്‌സോളജിസ്റ്റിനെ സമീപിച്ചിരിക്കുകയാണ് ഒരു ഭർത്താവ്.
വെളിച്ചത്തിൽ ഭാര്യമാർ സെക്‌സിന് സമ്മതിക്കാത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് സെക്‌സോളജിസ്റ്റ് പറയുന്നു. പല സ്ത്രീകളും തന്റെ ശരീരം ഭർത്താവിന് മുന്നിൽ പ്രദർശിപ്പിക്കാൻ മടി കാണിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷതാ ബോധമാണ്.
പല തരത്തിലുള്ള പരസ്യങ്ങളും, വീഡിയോകളും കണ്ട്, അതിലൊക്കെ കാണുന്ന സ്ത്രീകളുടെ ശരീരം ചിലരെ സ്വാധീനിക്കാറുണ്ട്. തനിക്ക് അത്രയും ഭംഗിയില്ലെന്ന് അവർ താരതമ്യം ചെയ്യുന്നു. അല്ലെങ്കിൽ സ്വന്തം ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങൾ അപൂർണമാണെന്ന് അവൾക്ക് തോന്നാം. കിടപ്പുമുറിയും മറ്റൊരു കാരണമാകാം. മെഴുകുതിരികൾ അല്ലെങ്കിൽ കളർ സീറോ ബൾബുകൾ കിടപ്പുമുറിയിൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
ഇവ കൂടാതെ ശാരീരികവും മാനസികവുമായ മറ്റ് പല കാരണങ്ങളും ഉണ്ടാകാം. അവളുടെ മനസറിയുകയാണ് പങ്കാളി ആദ്യം ചെയ്യേണ്ട കാര്യം. എന്താണ് പ്രശ്നമെന്ന് മനസിലാക്കിയ ശേഷം അവളെ പിന്തുണയ്ക്കുക. ഇത് അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സ്നേഹത്തോടെ സംസാരിക്കുന്നതിലൂടെ അവളെ ആകർഷിക്കാം.