ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രൈറ്റൺ ആൻഡ് ഹോവിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.13-ാം മിനിട്ടിൽ മുൻ മാഞ്ചസ്റ്റർ താരം ഡാനി വെൽബീക്കിലൂടെ മുന്നിലെത്തിയ ബ്രൈറ്റണിനെ 63-ാം മിനിട്ടിൽ റാഷ്ഫോർഡും 82-ാം മിനിട്ടിൽ ഗ്രീൻ വുഡും നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മറികടന്നത്.ഇതോടെ 30കളികളിൽ നിന്ന് 60 പോയിന്റുമായി യുണൈറ്റഡ് ലീഗിൽ രണ്ടാമതാണ്. 74 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്.