women

ദുബായ്: പട്ടാപ്പകൽ ബാൽക്കണിയിൽ നഗ്നകളായി വീഡിയോയ്ക്ക് പോസ് ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഡസനിലധികം സ്ത്രീകളാണ് ക്യാമറയ്ക്ക് മുന്നിൽ അണിനിരന്നത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സ്ത്രീകൾ നഗ്നകളായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങൾ തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്ന് ആരോയാണ് പകർത്തിയത്. മറീന പരിസരത്തെ ഒരു കെട്ടിടത്തിലാണ് സംഭവമെന്നാണ് സൂചന. സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂട്ടരുടെ മുന്നിൽ ഹാജരാക്കി. പൊതു മര്യാദ നിയമങ്ങളുടെ ലംഘനം ഇവിടെ പിഴയും തടവും ലഭിക്കുന്ന കുറ്റങ്ങളാണ്