ലൈവ് റിപ്പോർട്ടിങ്ങിനിടെ മാദ്ധ്യമപ്രവർത്തകർക്ക് സംഭവിക്കുന്ന അബദ്ധങ്ങളുടെ വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർക്ക് കിട്ടിയ ഒരു 'പണിയുടെ' വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ പ്രചരിക്കുന്നത്.
റഷ്യൻ വാർത്താ ചാനലായ മിർ ടിവിയിലെ റിപ്പോർട്ടിങ്ങിനിടെയാണ് സംഭവം.മാദ്ധ്യമപ്രവർത്തകയുടെ മൈക്ക് തട്ടിയെടുത്ത് നായ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മാദ്ധ്യമപ്രവർത്തകയും ഓടുന്നത് കാണാം.ഒരു മാദ്ധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Here’s a video of a dog stealing a microphone during a live shot.
You’re welcome. pic.twitter.com/YCFGVSaNOz— Andrew Feinberg (@AndrewFeinberg) April 2, 2021