child-abuse

പത്തനംതിട്ട: അഞ്ചു വയസുകാരി മര്‍ദ്ദനമേറ്റു മരിച്ചതായി ആരോപണം. ദേഹമാസകലം പരിക്കേറ്റ നിലയില്‍ കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ്. കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതായി അമ്മ കനക മൊഴി നല്‍കിയിട്ടുണ്ട്. അമ്മയേയും പൊലീസ് ചോദ്യംചെയ്യുകയാണ്. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയര്‍ന്നിട്ടുണ്ട്.