deepa-chatterji

കൊൽക്കത്ത: ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജിയുടെ ഭാര്യയും നടിയും മുൻ ബാഡ്മിന്റൺ താരവുമായ ദീപ ചാറ്റർജി (83) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ദുർഗ, ബിലോംബിതോ ലോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1960ലായിരുന്നു സൗമിത്ര ചാറ്റർജിയെ വിവാഹം കഴിക്കുന്നത്. പൗലമി, സൗഗത എന്നിവരാണ് മക്കൾ.
കൊവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 5നായിരുന്നു സൗമിത്ര ചാറ്റർജി അന്തരിച്ചത്.