moieen-ali

ചെന്നൈ: തന്റെ ജഴ്‌സിയിൽ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റാൻ ഇംഗ്ലണ്ട് താരം മൊയീൻ അലി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾനിഷേധിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് സി.ഇ.ഒ കാശി വിശ്വനാഥൻ.

മൊയീന്റെ ആവശ്യം സി.എസ്.കെ ഉടമകൾ അംഗീകരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.

എസ്.എൻ.ജി 10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോ സൂപ്പർ കിംഗ്സ് ജേഴ്സിയിലുണ്ട്. ഇത് തന്റെ ജഴ്‌സിയിൽ നിന്ന് നീക്കാനാണ് മൊയീൻ അലി ആവശ്യപ്പെട്ടതെന്നായിരുന്നു വാർത്തകൾ.

മൊയീൻ അലി മതപരമായ കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ദേശീയ ടീമിലും ആഭ്യന്തര മത്സരങ്ങളിലും മദ്യക്കമ്പനികളുടെ ലോഗോ തന്റെ ജഴ്സിയിൽ അനുവദിക്കാറില്ല.