qq

ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഴിമതി വിചാരണയുടെ ഭാഗമായി കോടതിയിൽ ഹാജരായി. കൈക്കൂലി, വിശ്വാസലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയ നെതന്യാഹു വിചാരണ നേരിടാൻ ജില്ലാകോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അഴിമതി കുറ്റത്തിന് വിചാരണനേരിടുന്ന ആദ്യത്തെ രജ്യത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. 73 വർഷത്തെ ചരിത്രത്തിനിടയിൽ ഏറ്റവും മേശം രാഷ്ട്രീയ പ്രതിസന്ധിയാണ് ഇസ്രയേൽ നേരിടുന്നതെന്ന് പ്രസിഡന്റ് റുവേൽ റിവ്‌ലിൻ ആരോപിച്ചു. രാജ്യത്ത് സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ പാർട്ടിനേതാക്കളുമായി ചർച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി 12 വർഷം തന്റെ റെക്കോർഡ് കാലാവധി നീട്ടാൻ നെതന്യാഹു അർഹനാണോ എന്നതിനെച്ചൊല്ലി കടുത്ത വിഭജനവും നിലനിൽക്കുന്നത്.

71 വയസുകാരനായ നെതന്യാഹു നാലമത്തെ തിരഞ്ഞെടുപ്പാണ് നേരിട്ടത്. ഇതിൽ നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടി 30 സീറ്റുകൾ നേടി വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല സമ്മാനങ്ങ സ്വീകരിച്ചതായും അനുകൂല നയങ്ങക്കായി മാദ്ധ്യമങ്ങൾക്ക് റെഗുലേറ്ററി ആനുകൂല്യങ്ങൾ വ്യാപാരം നടത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അതേസമയം,​ നെതന്യാഹുവിന് അനുകൂലമായ ലേഖനങ്ങൾ നൽകാനും അദ്ദേഹത്തിന്റെ എതിരാളികളെ ചൂഷണം ചെയ്യുന്ന വാർത്തകൾ നൽകാനും പതിവായി നർദ്ദേശം നൽകിയിരുന്നതായി പ്രദേശത്തെ വാർത്താ ഏജൻസിയായ വാലായുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഇലൻ യേശു കോടതിയിൽ സാക്ഷ്യപ്പെടുത്തി.

അതേസമയം,​ നെതന്യാഹുവിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ എതിർകക്ഷിക്കും കോടതിക്കും കഴിഞ്ഞില്ലെങ്കിൽ ഇസ്രയേൽ ജനത ഉടൻ തന്നെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് നേരിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.