qq

മ​സ്​​ക​ത്ത്​: ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ മ​വേ​ല മേ​ഖ​ല​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. അ​പ്പാ​ർ​ട്​​മെന്റുക​ൾ അ​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​നാ​ണ്​ ശ​നി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ തീ​പി​ടി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ച്​ തീ​യ​ണ​ച്ചു. ഹൈ​ഡ്രോ​ളി​ക്​ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

ബോ​ഷ​റി​ൽ പാ​ർ​ക്കിംഗ് സ്​​ഥ​ല​ത്തുണ്ടായ ​ തീ​പി​ടി​ത്തത്തിൽ നി​ര​വ​ധി കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ്​ സം​ഭ​വം. തീ​പി​ടി​ത്ത​ത്തിന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​രു വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പ​ട​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നിഗമനം. ആ​ർ​ക്കും പ​രി​ക്കി​ല്ല.