kk

ന്യൂഡൽഹി: നാളെ ലാ‌‌വ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകി.. കേസിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ..ഫ്രാൻസിസാണ് അപേക്ഷയുമായി സുപ്രീകോടതിയെ സമീപിച്ചത്.. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

നാലാം നമ്പർ കോടതിയിൽ ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ നാലാമത്തേതായാണ് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ ശിവദാസൻ നായർ തുടങ്ങിയ പ്രതികളും നൽകിയ അപ്പീലുകളും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ ഹർജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സി.ബി.ഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ഇടപെടൂവെന്ന് നേരത്തെ ഹർജി പരിഗണിച്ച വേളയിൽ ജസ്റ്റിസ് യു.യു. ലളിത് വാക്കാൽ പറഞ്ഞിരുന്നു