poster

കൊച്ചി: തൃപ്പൂണിത്തറയില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. 'BJPക്ക് വോട്ട് ചെയ്ത് CPMനെ വിജയിപ്പിക്കരുത്'-എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പോസ്റ്ററുകളുടെ താഴെയും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ഡോ കെഎസ് രാധാകൃഷ്ണന്റെ പ്രചാരണ പോസ്റ്ററുകൾക്ക് ഒപ്പവും ഈ പോസ്റ്റര്‍ പതിച്ചതായി കാണുന്നുണ്ട്.

poster2

അതേസമയം പോസ്റ്ററുകൾക്ക് പിന്നിൽ തങ്ങളല്ലെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കൾ പറയുന്നത്. വോട്ട് മറിക്കാനുള്ള യുഡിഎഫിന്റെ അടവാണിതെന്ന് ബിജെപിയും ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഡോ കെഎസ് രാധാകൃഷ്ണന്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തറയില്‍ ബിജെപി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഎഡിഎഫ് ശ്രമമാണിതെന്നാണ് പാർട്ടി ആരോപിക്കുന്നത്.