theft

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു മാത്യുവിന്റെ വീട്ടിൽ മോഷണം. ഉള്ളന്നൂർ ആര്യാട്ടുമോടി പുത്തൻപറമ്പിൽ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്. സ്വർണ വളയും 25,000 രൂപയും മോഷണംപോയി. ബിജു മാത്യുവിന്റെ മാതാപിതാക്കളും ഭാര്യയും വീടിന്റെ പിൻഭാഗത്ത് നിൽക്കുകയായിരുന്നു . ഇവർ തിരികെ മുറിയിലേക്ക് കയറിയപ്പോൾ അലമാര തുറന്നുകിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. നിശബ്ദ പ്രചാരണത്തിലായിരുന്ന ബിജുമാത്യു വിവരമറിഞ്ഞ് വീട്ടിലെത്തി. ഇലവുംതിട്ട പൊലീസ് പരിശോധന നടത്തി. പുന്നക്കുളഞ്ഞി ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.