tech

വയർലെസ് നെക്കാബാന്റ് ഹെഡ്‌ഫോണുകളുടെ പുതിയ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കുകയാണ് പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230. പുറമേ നിന്നുള‌ള ശബ്ദങ്ങളെ നിയന്ത്രിച്ച് മികച്ച ശ്രവ്യാനുഭവം നൽകുന്ന സിവിസി 8.0 സാങ്കേതിക വിദ്യയാണ് ഇവയിലുള‌ളത്. പൂർണമായി ചാർജ് ചെയ്‌താൽ ഏഴ് മണിക്കൂർ വരെ നിരന്തരം പ്രവർത്തിക്കുന്നതാണ് ഹാർമോണിക്‌സ് 230 എന്ന് കമ്പനി അവകാശപ്പെടുന്നു. ഫാസ്‌റ്റ്‌ചാർജജിംഗ് സൗകര്യവും വയർലെസ് നെക്കാബാന്റിലുണ്ട്. രണ്ട് വേരിയന്റിലാണ് ഇവ ലഭിക്കുക. കറുപ്പ്, നീല നിറങ്ങളിൽ. മികച്ച കണക്‌ടിവിറ്റിക്കായി 10 എംഎം ഡ്രൈവറുകളും ബ്ലൂടൂത്ത് 5.0 പിന്തുണയുമുള്ള ഹെഡ്‌ഫോണുകൾ പോർട്രോണിക്‌സ് സജ്ജീകരിച്ചിരിക്കുന്നു. 1999 രൂപയാണ് പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 ഇന്ത്യയിൽ ലഭിക്കുന്ന വില. ഡിസ്‌കൗണ്ട് വിലയായി 999 രൂപയ്‌ക്ക് ഇവ ലഭ്യമാകും.

പ്രമുഖ ഓൺലൈൻ സ്‌റ്റോറുകളിലൂടെ പോർട്രോണിക്‌സ് ഹാർമോണിക്‌സ് 230 ലഭ്യമാണ്. ലിക്വിഡ് സിലിക്കൺ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ഇവയ്‌ക്ക് ഭാരം നന്നേ കുറവാണ്. ഇയർബഡുകളുടെ അവസാനത്തിൽ ഹെഡ്‌ഫോണുകൾക്ക് മാഗ്നറ്റുകൾ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് അവ അറ്റാച്ച് ചെയ്‌ത് ഉപയോഗിക്കാം.