m-home-

മുംബയ്: ഓ‍ൾ‌് ഈസ് ഗോൾഡ് എന്ന് പറഞ്ഞാൽ ഇതാണ് . മുംബൈയിൽ 90 വർഷം പഴക്കമുള്ള ബംഗ്ലാവ് വിറ്റത് 1001 കോടി രൂപയ്ക്ക്. മലബാർ ഹില്ലിൽ നാരായൺ ദാബോൽകർ റോഡിനടുത്ത് 1.5 ഏക്കറിലുള്ള മധുകുഞ്‌ജ് എന്ന ഇരുനില ബംഗ്ലാവാണ് മോഹവിലയ്ക്ക് വിറ്റുപോയത്. ഡിമാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയുമാണ് വീട് സ്വന്തമാക്കിയത്.

പരമ്പരാഗതമായി വ്യാപാരരംഗത്തുള്ള പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്, 90 വർഷം പഴക്കമുള്ള 60,000 ചതുരശ്ര അടി വരുന്ന കെട്ടിടം. ആർട് ചെക്കോ ശൈലിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഓപ്പൺ ടെറസ് വിശാലമായ സ്ഥലവും ഉൾപ്പെടുന്നതാണ് ബംഗ്ലാവ്. മസയിടത്തിനായി രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇടപാടാണിതെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ പറയുന്നു. മുകേഷ് അംബാനിയടക്കം അതിസമ്പന്ന വ്യവസായികൾ താമസിക്കുന്ന മേഖലയാണ് മലബാർ ഹിൽ. അടുത്തിടെ താനെയിലും 8 ഏക്കർ സ്ഥലം 250 കോടി രൂപയ്ക്കു രാധാകിഷൻ ദമാനി വാങ്ങിയിരുന്നു.

നേരത്തെ 750 കോടി രൂപയ്്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമകളായ സൈറസ് പൂനാവാലയും മകൻ അഡാർ പൂനാവാലയും ചേർന്ന് വാങ്ങിയ ലിങ്കൺ ഹൗസിന്റെ വില്പനയായിരുന്നു ഇതിന് മുൻപ് നടന്ന ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്. ദക്ഷിണ മുംബയിലെ ബ്രീച്ച് കാൻഡിയിലായിരുന്നു മുൻ യു.എസ് കോൺസുലേറ്റ് മന്ദിരമായിരുന്ന ലിങ്കൺ ഹൗസ്.