വോട്ടെടുപ്പ്
ട്രയൽ: രാവിലെ 6.30
തുടക്കം:രാവിലെ 7.00
തിരിച്ചറിയൽ കാർഡുകൾ
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ, എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക് / പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഇന്ത്യൻ പാസ്‌പോർട്ട്, ഫോട്ടോപതിച്ച പെൻഷൻ രേഖ, കേന്ദ്ര /സംസ്ഥാന സർക്കാർ/കമ്പനികളിലെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ
മെഷീൻ പ്രവർത്തിച്ചില്ലെങ്കിൽ
വോട്ട് രേഖപ്പെടുത്തുമ്പോൾ വോട്ടിംഗ് യന്ത്രം പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ പ്രിസൈഡിംഗ് ഒാഫീസറെ അറിയിക്കണം. പകരം യന്ത്രം സ്ഥാപിച്ചശേഷം വോട്ട് ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്.
# കൊവിഡ് സുരക്ഷ
തെർമൽ സ്‌കാനിംഗ്
സാനിറ്റൈസർ
സാമൂഹിക അകലം
സ്ത്രീകൾ, പുരുഷൻമാർ, ഭിന്നശേഷിക്കാർ / മുതിർന്നവർ എന്നിങ്ങനെ മൂന്നു ക്യൂ
കൊവിഡ് ബാധിതർക്ക് വോട്ട് വൈകിട്ട് 6ന് ശേഷം