ldf

കാസർകോഡ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇടതുമുന്നണിയെ പരസ്യമായി പിന്തുണച്ച എസ്ഐക്കെതിരെ കേസ്. 'ഉറപ്പാണ് എൽഡിഎഫ്' എന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്എം പ്രചാരണ പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തതിനാണ് എസ്ഐ ഷെയ്ഖ് അബ്‌ദുൾ റസാഖിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് എസ്ഐക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന തന്റെ കുട്ടി ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ ഇങ്ങനെ പ്രവർത്തിച്ചതാണെന്നാണ് എസ്ഐ വിശദീകരിക്കുന്നത്. ചട്ടം ലംഘിച്ച് ഒരു രാഷ്ട്രീയ കക്ഷിയെ പിന്തുണയ്ക്കുന്ന വിധം ഫേസ്ബുക്ക് ചിത്രം പങ്കുവച്ചതിനാണ് കേസ്. 'റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്‌ട്' പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.