money

ആ​ലു​വ​:​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​സ്കൂ​ട്ട​റി​ന​ക​ത്ത് ​പേ​ഴ്സി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 17,000​ ​രൂ​പ​ ​ന​ഷ്ട​മാ​യി.​ ​അ​തേ​സ​മ​യം​ ​പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ ​എ.​ടി.​എം​കാ​ർ​ഡ്,​ ​പാ​ൻ​കാ​ർ​ഡ്,​ ​വി​ല​കൂ​ടി​യ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​എ​ന്നി​വ​ ​ന​ഷ്ട​മാ​യി​ല്ല.
ആ​ലു​വ​ ​എ​ട​യ​പ്പു​റം​ ​ച​വ​ർ​കാ​ട് ​സ്വ​ദേ​ശി​ ​അ​ൻ​സാ​റി​ന്റെ​ ​പ​ണ​മാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഏ​ഴ് ​മ​ണി​യോ​ടെ​ ​അ​ൻ​സാ​ർ​ ​മ​ക്ക​ളു​മാ​യി​ ​പെ​രി​യാ​റി​ൽ​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന് ​എ​ത്തി​യി​രു​ന്നു.​ ​കൊ​ട്ട​ര​ക്ക​ട​വി​ൽ​ ​സ്കൂ​ട്ട​ർ​ ​പാ​ർ​ക്ക് ​ചെ​യ്ത​ ​ശേ​ഷം​ ​ന​ട​പ്പാ​ലം​ ​വ​ഴി​യാ​ണ് ​മ​ണ​പ്പു​റ​ത്തേ​ക്ക് ​പോ​യ​ത്.​ ​സ്കൂ​ട്ട​ർ​ ​പാ​ർ​ക്ക് ​ചെ​യ്ത​പ്പോ​ഴാ​ണ് ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​പേ​ഴ്സും​ ​ഫോ​ണും​ ​സീ​റ്റി​ന​ടി​യി​ലെ​ ​ബോ​ക്സി​ൽ​ ​സൂ​ക്ഷി​ച്ച​ത്.​ ​പെ​രി​യാ​റി​ലെ​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​പേ​ഴ്സും​ ​ഫോ​ണും​ ​ക​ര​യി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ത് ​സു​ര​ക്ഷി​ത​മ​ല്ലെ​ന്ന​ ​ചി​ന്ത​യെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​വ​ ​സ്കൂ​ട്ട​റി​ൽ​ ​ത​ന്നെ​ ​സൂ​ക്ഷി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​താ​ണ് ​അ​ൻ​സാ​റി​ന് ​വി​ന​യാ​യ​ത്.​ 9.30​ഓ​ടെ​ ​മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ​പ​ണം​ ​ന​ഷ്ട​മാ​യ​ത​റി​ഞ്ഞ​ത്.
സീ​റ്റി​ന് ​യാ​തൊ​രു​ ​ത​ക​രാ​റും​ ​വ​രു​ത്താ​തെ​യാ​ണ് ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​ഇ​ത്ത​രം​ ​ക​വ​ർ​ച്ച​ ​ഇ​വി​ടെ​ ​വ്യാ​പ​ക​മാ​ണെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ട്.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച്ച​ ​മ​റ്റൊ​രാ​ളു​ടെ​ 7,000​ ​രൂ​പ​ ​ന​ഷ്ട​മാ​യി​രു​ന്നു.​ ​അ​ൻ​സാ​ർ​ ​ആ​ലു​വ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സ​മീ​പ​ത്തെ​ ​ഫ്ളാ​റ്റി​ൽ​ ​നി​ന്നും​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യം​ ​ശേ​ഖ​രി​ക്കാ​ൻ​ ​പൊ​ലീ​സ് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പ്ര​വ​ർ​ത്ത​ന​ ​ര​ഹി​ത​മാ​യ​തി​നാ​ൽ​ ​ന​ട​ന്നി​ല്ല.​ ​ന​ഗ​ര​ത്തി​ലെ​ ​സ്ഥി​രം​ ​മോ​ഷ്ടാ​ക്ക​ളെ​ ​പൊ​ലീ​സ് ​തി​ര​യു​ന്നു​ണ്ട്.