palma

മൊസാംബിക്ക്: അക്രമികൾ കൈയ്യടക്കിയ വടക്കൻ പട്ടണവും പൽമയെയും വീണ്ടെടുക്കാൻ കഴിയുമെന്ന് സൈന്യം. ഐസിഎല്ലും സൈന്യവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഭൂരിപക്ഷവും തീവ്രവാതികളാണെന്ന് കരുതുന്നതായും പൽമയുടെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മൊസാംബിക് സൈന്യം അറിയിച്ചു. എന്നാൽ പ്രദേശം സുരക്ഷിതമാണെന്നും പൽമയെ വീണ്ടെടുക്കാൻ കഴിയുമെന്നും സൈനിക കമാൻഡർ ചോങ്കോ വിഡിഗൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിയന്ത്രണം പൂർണമായും സൈന്യം വീണ്ടെടുത്തോ എന്നതിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയിട്ടില്ല. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും തീവ്രവാദികളാണെന്നാണ് കുരുതുന്നത്. കൃത്യമായ എണ്ണം പിന്നീട് അറിയിക്കും- അദ്ദേഹം പറഞ്ഞു..

എന്നാൽ തെരുവിൽ ഒരു മൃതശരീരത്തിന് പുറത്ത് കറുത്ത പ്ലാസ്റ്റിക് തിടുക്കത്തിൽ വിരിക്കുന്ന സൈനികരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം,​ സുരക്ഷാസേനയെ ശക്തിപ്പെടുത്താൻ സേനയെ സഹായിക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സ്വകാര്യ കമ്പനിയായ ഡിക്ക്അഡ്വൈസറി ഗ്രൂപ്പ് (ഡിഎജി)​ സ്ഥാപകൻ ലയണൽ ഡിക്ക് അറിയിച്ചു. എന്നാൽ പൽമയുടെ നിയന്ത്രണം പൂർണമായും സൈന്യത്തിന് തിരിച്ചുപിടിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.