rbi

മുംബയ്: ഡെപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്. ഡെപ്യൂട്ടി ഗവർണർ ബി.പി. കാനുംഗോ വിരമിച്ചതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്താനുള്ള തീരുമാനം. 32 വകുപ്പുകളാണ് ഡെപ്യൂട്ടി ഗവർണർമാരായ എം.കെ. ജെയിൻ, മൈക്കൽ പാത്ര, എം. രാജേശ്വർ റാവു എന്നിവർ ചേർന്ന് കൈകാര്യം ചെയ്യുന്നത്. ധനനയ നിർണയ വകുപ്പ് മൈക്കൽ പാത്ര തന്നെ കൈകാര്യം ചെയ്യും. മറ്റു വകുപ്പുകളിലാണ് മാറ്റം. കോ-ഓർഡിനേഷൻ, ഐ.ടി തുടങ്ങി 11 വകുപ്പുകളുടെ ചുമതലയാണ് ജെയിനിന് ലഭിക്കുക. റെഗുലേഷൻ, കറൻസി മാനേജ്‌മെന്റ് തുടങ്ങി 10 വകുപ്പുകൾ റാവു നിയന്ത്രിക്കും. ഇൻവെസ്‌റ്റ്മെന്റ്, കറൻസി വിപണി തുടങ്ങിയ നിർണായക വിഭാഗങ്ങൾ പാത്രയുടെ കീഴിലാണ്.