namitha

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി-എഡിഎംകെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് നടി നമിതയും. കേരളത്തിൽ താമര വിടരുമെന്നും കേരളം വളരുമെന്നും നമിത ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു. അധികാരം എന്നത് ഒരു മോശം കാര്യമല്ലെന്നും അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നതിലാണ് കാര്യമെന്നും അവർ പറഞ്ഞു. വീടുംതോറും വോട്ടുകൾ അഭ്യർത്ഥിക്കാനായി ചെന്നൈയിൽ എത്തിയതായിരുന്നു അവർ.

മാർച്ച് 24ആം തീയതി തന്നെ താൻ പ്രചാരണം ആരംഭിച്ചുവെന്നും തമിഴ്‌നാട്ടിൽ 5000 കിലോമീറ്ററുകൾ താണ്ടി പ്രചാരണം നടത്തിയെന്നും നടി പറയുന്നു. ജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളിൽ താൻ വളരെ സന്തോഷവതിയാണെന്നും താൻ ഇത്രയും നല്ല പ്രതികരണങ്ങൾ ലഭിക്കുമെന്ന് താൻ കരുതിയില്ലെന്നും നമിത പറയുന്നു.

ജനങ്ങളെ ആഗ്രങ്ങൾ എൻഡിഎ മുന്നണി സഫലീകരിക്കുമെന്ന കാര്യത്തിൽ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. 2019 നവംബറിലാണ് നമിത ബിജെപിയിൽ ചേരുന്നത്. തുടർന്ന് എട്ട് മാസങ്ങൾക്ക് ശേഷം അവരെ പാർട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറായി ബിജെപി നിയമിക്കുകയും ചെയ്തു. മുൻപ് എഐഎഡിഎംകെയിൽ അംഗമായിരുന്നു നമിത.