പേടി ഒന്നുമില്ല. നാളിതുവരെ മണ്ഡലത്തിൽ വികസനം കാഴ്ചവച്ച ഒരാൾക്കായിരിക്കും എന്റെ വോട്ട്.
- അബിൽ അഗസ്റ്റിൻ,
പാളയം
ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ഒരു ആകാംക്ഷയുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്.
- ജെൻസ മറിയം ജോജി, പാളയം
കാത്തിരുന്ന് കിട്ടിയ അവസരമാണ്. മത്സരിക്കുന്നവർ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നത്.
- ജിത്തു സുനിൽ,
കിഴക്കേകോട്ട
ആദ്യമായി വോട്ട് ചെയ്യുന്നതിൽ ടെൻഷൻ ഒന്നുമില്ല.ആലോചിച്ച് ഉറപ്പിച്ചുതന്നെയാണ് വോട്ട് ചെയ്യുന്നത്.രാവിലെ തന്നെ വോട്ട് ചെയ്യും
-ഗൗരി പാർവതി സജി ,കൊച്ചി
ആദ്യമായി ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമേയുള്ളൂ. തീരുമാനിച്ച് ഉറപ്പിച്ച് തന്നെയാണ് വോട്ട് ചെയ്യാൻ പോകുന്നത്.
-ബ്രഹ്മദത്തൻ ബി. ,തൊടുപുഴ
വ്യക്തിയെ നോക്കിയാകും കന്നിവോട്ട്. ആർക്ക് ചെയ്യണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിൽ വികസനമുണ്ടാക്കിയവർക്കാകും മുഖ്യപരിഗണന.
അഭിനന്ദ് ലാൽ ,ഇടുക്കി
എല്ലാവരും ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ അഭിമാനത്തിലാണ് ഇപ്പോൾ. നീല മഷി വിരലിൽ പതിയുന്നത് ഓർത്തുള്ള കാത്തിരുപ്പിലാണ്.
-സുവർണ ജോസഫ്
ആദ്യമായാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത് എന്ന് കൃത്യമായ ധാരണയില്ല. ഇന്ന് വോട്ട് ചെയ്താലെ ഈ സംശയങ്ങൾ തീരു.
-എസ്.അനന്തു
വോട്ടുചെയ്യുക പൗരധർമ്മമാണ്. അത് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണ്. നാടിനു നല്ലതു ചെയ്യുന്നവർ ജയിക്കണമെന്നാണ് ആഗ്രഹം.
-ടി.എസ്.മീനാക്ഷി
നിയമവിദ്യാർത്ഥിനി
രാഷ്ട്രീയപ്പാർട്ടികളുടെ ഇലക്ഷൻ തന്ത്രങ്ങളിൽ വിശ്വാസം ഇല്ലെങ്കിലും ആർക്കുവോട്ടു ചെയ്യണം എന്ന് തീരുമാനിച്ചിട്ടുണ്ട്. വികസന പ്രവർത്തനത്തിനാണ് വോട്ട്
-സൽമാൻ സഗീർ
കന്നിവോട്ടിന്റെ ത്രില്ലിലാണ്. അതുകൊണ്ട് ടെൻഷനൊന്നുമില്ല. ആലോചിച്ച് ഉറപ്പിച്ചായിരിക്കും വോട്ട്. സന്തോഷം തോന്നുന്നു ഇതിന്റെ ഭാഗമാകുന്നതിൽ.
മനസിജ, തൃശൂർ
ജനങ്ങളെ സഹായിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും എന്ന് ഉറപ്പുള്ള ഒരാളാണ് നിയമസഭയിൽ ഉണ്ടാകേണ്ടത്.
കെ.ശ്രീലക്ഷ്മി,
തൃശൂർ
മാറ്റങ്ങൾ വാക്കിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവരുന്നവർക്കാണ് എന്റെ ആദ്യ വോട്ട്. മികച്ച പാർട്ടിയെയും സ്ഥാനാർത്ഥിയെയും തിരഞ്ഞെടുക്കുന്നത്.
ബി. മാധവ്
ആരെ തിരഞ്ഞെടുക്കണം എന്ന് കൃത്യമായ ധാരണ മനസിലുണ്ട്. ഭരണപക്ഷത്തിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെ പ്രവർത്തനവും ഞങ്ങൾ വീക്ഷിക്കുന്നുണ്ട്.
-അക്സ അന്ന സാം,
ആലോചിച്ച് ഉറപ്പിച്ചു തന്നെയാണ് വോട്ട് ചെയ്യുക. ഇനിയുള്ള 5 വർഷം നാട് ഭരിക്കേണ്ട ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.
റോബിനാ പി.റോയി
വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും കഴിവും യോഗ്യതയും നോക്കിയാകും വോട്ടു ചെയ്യുക. നാടിനു ഗുണം ചെയ്യുന്നവർക്കേ എന്റെ വോട്ട് നൽകൂ.
-റോസിന ജോസഫ്
കോട്ടയം