kk

തിരുവനന്തപുരം കേരളത്തിൽ ബി.ജെപി അനുദിനം ശക്തിപ്രാപിക്കുകയാണെന്ന് കോൺഗ്രസ് നേതാന് രാജ് മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ. ഒരു ടൈംസ് നൗവിന്റെ ഒളികാമറ ഓപ്പറേഷനിലാണ് രാജ്നമോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെയും മാദ്ധ്യമ പ്രവർത്തകയോട് രാജ്‌മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചിട്ടുണ്ട്

കോൺഗ്രസിന് ഭാവിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നു. കേരളത്തിലെ കോൺഗ്രസിൽ രണ്ടു ഗ്രൂപ്പുകളാണ. ഇവരാണ് എല്ലാ നിയന്ത്രിക്കുന്നത്. ബൂത്തുലെവലിൽ പോലും കോൺഗ്രസിന് കമ്മിറ്റികൾ ഇല്ലന്നും അദേഹം പറഞ്ഞു.

കേരളത്തിൽ ദിനംപ്രതി ബി.ജെപി ശക്തമാകുകയാണ്. കൃത്യമായ അടിത്തറ ഉറപ്പിച്ചാണ് ബി.ജെ.പിയുടെ മുന്നേറ്റം. ഇതു കോൺഗ്രസിനെ ആദ്യം തകർക്കുമെന്നും ഉണ്ണിത്താൻ പറയുന്നു. അതിനാൽ തന്നെ കോൺഗ്രസിന് വലിയഭാവി കേരളത്തിൽ ഇല്ല. ഈ തിരഞ്ഞെടുപ്പിൽ തോറ്റാൻ അന്ത്യം പൂർണമാകും. അസംതൃപ്തരായ കോൺഗ്രസ് പ്രവർത്തകർ അടക്കം ബി.ജെ.പിയിലേക്ക് ഒഴുകുകയാണ്. ഇതു പിടിച്ച് നിർത്താൻ നേതാക്കൾക്ക് ആകുന്നില്ല. അവർക്ക് ഗ്രൂപ്പുവളർത്തൽ മാത്രമാണ് ലക്ഷ്യമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഒളിക്യാമറയിൽ പറയുന്നുണ്ട്.