blueberry

നിരവധി ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയ ബ്ളൂബെറി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. വിറ്റാമിൻ ബി 1, ബി 2, സി, ഇ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ് എന്നിവ ധാരാളമായി ബ്ളൂബെറിയിൽ കാണപ്പെടുന്നു. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും ബ്ളൂബെറി സഹായിക്കും. രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ തടയുമെന്ന് പഠനങ്ങളിൽ പറയുന്നു.

പ്രമേഹം,അൾസർ, ഗ്ലൂക്കോമ, തിമിരം എന്നീ രോഗങ്ങളെ പ്രതിരോധിക്കും. ജ്യൂസ് അടിച്ചോ ഉണക്കിയോ പൊടിച്ചോ ഇവ കഴിക്കാം. ഒട്ടനവധി ആന്റി ഓക്സിഡന്റ്‌സുകൾ അടങ്ങിയിട്ടുള്ള ബ്ളൂബെറി അർബുദം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് എന്നീ രോഗങ്ങൾ വരുന്നതിനുള്ള സാധ്യതകൾ കുറയ്ക്കും. ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ, ദഹനപ്രശ്‌നങ്ങൾ എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ബ്ളൂബെറി നിത്യേന കഴിക്കുന്നത് നല്ലതാണ്.