kunhalikutty

മലപ്പുറം: സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജില്ലകളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണ്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ വൻ മാറ്റമാണ്. യു ഡി എഫ് 80 മുതൽ 85 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സി കെ എം എൽ പി സ്കൂളിൽ 97 എ ബൂത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വോട്ട്. യു ഡി എഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തിൽ വരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.