mani-c-kappan

കോട്ടയം/ഇടുക്കി: പാലായിൽ തുടർ വിജയം ഉറപ്പെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. തനിക്കെതിരായ ഒരു ആരോപണങ്ങളും പാലായിൽ വിലപ്പോവില്ല. 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായി. തുടർഭരണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപരനെ നിർത്തിയത് എതിർസ്ഥാനാർത്ഥിയുടെ ഭയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന് തുടർഭരണം വരുമെന്നതിൽ സംശയമില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു . യു ഡി എഫ് ജനങ്ങളുടെ താത്പര്യങ്ങൾക്കെതിരാണ്. അടിസ്ഥാനമില്ലാത്ത കളളം പറയുന്നതിൽ പ്രതിപക്ഷ നേതാവ് ആശാനാണ്. നുണയും വിഡ്ഢിത്തവും മാത്രമേ പറയൂ. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സീറ്റ് നേടി എൽ ഡി എഫ് അധികാരത്തിൽ വരും. ഉടുമ്പൻചോലയിൽ തന്റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എം എം മണി പറഞ്ഞു.