കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ശിവപുരം സ്‌കൂളിലെ ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോളാണ് സംഭവം. ബൂത്തില്‍ വോട്ടുചെയ്യാന്‍ എത്തിവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞത്. എന്നാല്‍ താന്‍ വിജയക്കുമെന്ന് ഉറപ്പായതോടെ അസൂയകൊണ്ടാണ് ഇത്തരത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് ധര്‍മജന്‍ ആരോപിച്ചു. കെ.എം സച്ചിന്‍ദേവാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.