kk-rama

വടകര : യു ഡി എഫിന്റെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും സി പി എമ്മിന്റെ വോട്ടുകളും സമാഹരിക്കുമെന്നും വടകരയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ആർ എം പി സ്ഥാനാർത്ഥി കെ കെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണത്തിലുടനീളം നൽകിയ സന്ദേശം മണ്ഡലത്തിൽ എല്ലായിടത്തും പ്രതിഫലിച്ചിട്ടുണ്ട്. ഇതിനൊപ്പം വടകരയുടെ വികസനവും ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് നടത്തിയത്. എല്ലാ വിഭാഗം ജനങ്ങളുടേയും മികച്ച പിന്തുണയാണ് തനിക്കുള്ളതെന്നും കെ കെ രമ മാദ്ധ്യമങ്ങളോട് സംസാരിക്കവേ വെളിപ്പെടുത്തി.


കേരളത്തിലെ നൂറ്റിനാൽപ്പത് നിയമസഭാ മണ്ഡലങ്ങലിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതിനായി പല ബൂത്തുകളിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും എന്ന മുന്നറിയിപ്പുള്ളതിനാൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളത്തിൽ 15.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.