mullappally-ramachandran

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണ് നിലവിലുളളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബി ജെ പിയും സി പി എമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പളളി രാമചന്ദ്രൻ ആരോപിച്ചു.

ജനങ്ങൾക്ക് ഇടയിൽ മാറ്റം പ്രകടമാണ്. ഇത് യു ഡി എഫിന് അനുകൂലമായ തരംഗം ഉണ്ടാക്കും. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവർ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തി ഒത്തുതീർപ്പിനുളള ശ്രമമാണെന്നും മുല്ലപ്പളളി പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണ്. ഇത് പി ആർ ഏജൻസികൾ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പളളി പറഞ്ഞു.