
മലപ്പുറം: എല്‍.ഡി.എഫിന് മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ തവണ നാലു സീറ്റുകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്. ഇത്തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിരവധി ദുരന്തങ്ങള്‍ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും സ്വപ്‌ന സമാനമായ വികസനം സമ്മാനിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു. തവനൂരിലും കോട്ടയ്ക്കലും മികച്ച മത്സരമാണ് നടന്നതെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.