ചെന്നൈ: തമിഴ് ചലച്ചിത്രതാരം വിജയ് വോട്ടു ചെയ്യാന്‍ എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പച്ച ഷര്‍ട്ടും മാസ്‌കും ധരിച്ച് സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് താരം വരുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ചെന്നൈയിലെ നിലന്‍കാരൈ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
രാവിലെ 6.40 ന് തന്നെ നടന്‍ അജിത്തും അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ 88000 ബൂത്തുകളാണുള്ളത്. കേരളത്തെ പോലെ ഒറ്റ തവണയായിയാണ് തമിഴ്‌നാട്ടിലും വോട്ടെടുപ്പ് നടക്കുന്നത്.