kummanam-rajasekharan

തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫ്-യു ഡി എഫ് ധാരണയുണ്ടെന്നും വർഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. ബി ജെ പിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും കുമ്മനം പറഞ്ഞു.

നേമം മണ്ഡലത്തിലും ബി ജെ പിക്കെതിരെ എൽ ഡി എഫ്-യു ഡി എഫ് ധാരണയുണ്ട്. നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ബി ജെ പി ശ്രമിച്ചത്. ഒരിക്കലും വർഗീയത പ്രചരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളോട് അങ്ങേയറ്റത്തെ ബഹുമാനം ഉണ്ടെന്നും കുമ്മനം പറഞ്ഞു.