stars-voting

ചെന്നൈ: വോട്ടിംഗ് ദിനത്തിലെ ആദ്യ നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കനത്ത പോളിംഗ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ രജനികാന്തും അജിത്തും അടക്കമുള്ള സൂപ്പർതാരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത്. മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ കമലഹാസൻ മക്കളായ ശ്രുതിയ‌്ക്കും അക്ഷരയ‌ക്കുമൊപ്പമാണ് എത്തിയത്.

vijay

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിവരം അനുസരിച്ച് 10.25 ശതമാനം വോട്ടാണ് തമിഴ്നാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിഎംകെ- കോൺഗ്രസ് സംഖ്യവും എഐഡിഎംകെ- ബിജെപി സംഖ്യവും തമ്മിലാണ് തമിഴ്നാട്ടിൽ പ്രധനമായും വോട്ടങ്കം നടക്കുന്നത്.

surya-karthi

ചെന്നൈ മറീന ബീച്ചിലെ കരുണാനിധിയുടെ സ്മ‌ൃതി മന്ദിരം സന്ദർശിച്ച ശേഷമാണ് സ്‌റ്റാലിനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പി ചിദംബരം അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

Tamil Nadu: DMK chief MK Stalin, along with his wife Durga Stalin and their son & party leader Udhayanidhi Stalin, visited the memorial of former CM & his father M Karunanidhi in Chennai earlier today. pic.twitter.com/azbNOmWVqh

— ANI (@ANI) April 6, 2021

അതേസമയം, അസാമിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 10.51 ശതമാനം വോട്ട്. പശ്ചിമബംഗളിൽ 10.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ പുതുച്ചേരി ഏറെ പിന്നിലാണ്. ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം അനുസരിച്ച് 5.36 ശതമാനമാണ് ഇവിടെ പോളിംഗ്.