ന്യൂഡല്‍ഹി: വോട്ടെടുപ്പ് ദിവസം മലയാളത്തിൽ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.- അദ്ദേഹം ട്വീറ്റ് ചെയ്തു.
വോട്ടിംഗ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളില്‍ എല്ലാം അദ്ദേഹം ട്വിറ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും ബംഗാളിയിലുമാണ് അമിത് ഷാ ട്വീറ്റ് ചെയ്‌തത്. കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും റെക്കോര്‍ഡ് വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്.
— Amit Shah (@AmitShah) April 6, 2021
എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.